ലിറ്റ്മസ് പരീക്ഷയിൽ ടിറ്റ്മസ്, യുഎസ് താരം കെയ്റ്റി ലെഡക്കി മൂന്നാം സ്ഥാനത്തായി
Mail This Article
×
പാരിസ്∙ നീന്തൽക്കുളത്തിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ വിജയം ഓസ്ട്രേലിയയുടെ ആരിയാൻ ടിറ്റ്മസിന്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ആരിയാനു ശക്തമായ വെല്ലുവിളി ഉയർത്തുമെന്നു കരുതപ്പെട്ടിരുന്ന അമേരിക്കയുടെ കെയ്റ്റി ലെഡക്കി മൂന്നാം സ്ഥാനത്തായി.
നീന്തൽക്കുളത്തിലെ മികവിന്റെ ലിറ്റ്മസ് പരീക്ഷയാകുമെന്നു വിലയിരുത്തപ്പെട്ട മത്സരത്തിൽ കാനഡയുടെ കൗമാരതാരം സമ്മർ മക്കിന്റോഷിനാണു വെള്ളി. 2016 റിയോ ഡി ജനീറോ ഒളിംപിക്സിൽ സ്വർണം നേടിയ ലെഡക്കിയെ തുടർച്ചയായ രണ്ടാം ഒളിംപിക്സിലാണ് ആരിയാൻ പിന്തള്ളുന്നത്.
2016ൽ ലെഡക്കി സ്ഥാപിച്ച റെക്കോർഡ് 2022ൽ ആരിയാൻ തിരുത്തിയിരുന്നു. പിന്നാലെ സമ്മർ മക്കിന്റോഷ് റെക്കോർഡ് കൈവരിച്ചതോടെ ഈ ഇനത്തിൽ പോരാട്ടം മുറുകി. 2023ൽ ആരിയാൻ വീണ്ടും ലോക റെക്കോർഡിനുടമയായി.
English Summary:
Aryan world record holder
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.