ADVERTISEMENT

പാരിസ് ∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു നിരാശയുടെ ദിവസം. ഉറച്ച മെഡൽ പ്രതീക്ഷയായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിലും പി.വി.സിന്ധു വനിതാ സിംഗിൾസിലും തോറ്റു പുറത്തായി. ഇന്ത്യൻ താരങ്ങൾ ഏറ്റുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ എച്ച്.എസ്.പ്രണോയിയെ മറികടന്ന് ലക്ഷ്യ സെൻ (21–12, 21–6) ക്വാർട്ടറിൽ കടന്നു. ഇന്ന് വൈകിട്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെൻ ആണ് ലക്ഷ്യയുടെ എതിരാളി. 

മൂന്നാം ഒളിംപിക് മെഡലെന്ന സിന്ധുവിന്റെ സ്വപ്നമാണ് ഇന്നലെ പ്രീക്വാർട്ടറിൽ പൊലിഞ്ഞത്. ചൈനീസ് താരം ഹേ ബിങ് ജിയാവോയാണ് സിന്ധുവിനെ വീഴ്ത്തിയത് (21–19, 21–14). ലോക ഒൻപതാം നമ്പർ താരമായ ബിങ് ജിയാവോയ്ക്കെതിരെ ആദ്യ ഗെയിമിൽ പൊരുതി നിന്നെങ്കിലും രണ്ടാം ഗെയിമിൽ വലിയ ചെറുത്തുനിൽപില്ലാതെ സിന്ധു കീഴടങ്ങി. ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ മത്സരത്തിൽ സിന്ധു തോൽപിച്ച താരമാണ് ഹേ ബിങ് ജിയാവോ.  മലേഷ്യയുടെ സോ വൂയ് യിക്– ആരൺ ചിയ സഖ്യത്തോടാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം തോറ്റത് (21–13, 14–21, 16–21). ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള ഗെയിമുകളിൽ സാത്വിക്–ചിരാഗ് സഖ്യത്തിന് അടിതെറ്റി. 

പുരുഷ സിംഗി‍ൾസ് മത്സരത്തിൽ പ്രണോയിക്കെതിരെ ലക്ഷ്യ സെൻ പൂർണ മേധാവിത്തം പുലർത്തി. കളിയുടെ ഒരു ഘട്ടത്തിലും ലക്ഷ്യയ്ക്കു വെല്ലുവിളി ഉയർത്താൻ പ്രണോയിക്കായില്ല. പി.കശ്യപിനും കെ.ശ്രീകാന്തിനും ശേഷം ഒളിംപിക്സിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിലെത്തുന്ന ആദ്യ താരമാണ് ലക്ഷ്യ സെൻ.

English Summary:

Sindhu and Prannoy is out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com