ADVERTISEMENT

പാരിസ്∙ പൂൾ ബിയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടിയ ഗോൾ അനുവദിച്ചില്ല. 3–1ന് മുന്നിൽ നിൽക്കെ നേടിയ ഗോളാണ് അനുവദിക്കാതിരുന്നത്. ഈ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യ 4–1നു മുന്നിലെത്തുമായിരുന്നു.

മത്സരത്തിന്റെ 53–ാം മിനിറ്റ്. ഇന്ത്യയ്ക്കു ലഭിച്ച പെനൽറ്റി കോർണറിൽനിന്ന് അഭിഷേക് ലക്ഷ്യം കണ്ടു. ഗോളെന്നുറപ്പിച്ച് ഗാലറിയിൽ ആരവം. ഇന്ത്യൻ താരങ്ങളുടെ ഗോളാഘോഷം. എന്നാൽ, ഓസ്ട്രേലിയ റിവ്യൂ എടുത്തു. വിഡിയോ അംപയറുടെ പരിശോധനയ്ക്കുശേഷം ഇന്ത്യയുടെ ഗോൾ നിഷേധിച്ചു. ‘സ്റ്റിക് ചെക്’ എന്ന ഫൗളാണ് അംപയർ കണ്ടെത്തിയത്.

ഹോക്കിയിൽ, പന്ത് ടാക്കിൾ ചെയ്യാനല്ലാതെ ഒരു താരം മറ്റൊരു താരത്തിന്റെ സ്റ്റിക്കിൽ സ്വന്തം സ്റ്റിക്ക് മുട്ടിക്കാൻ പാടില്ല. അഭിഷേക് ഗോളിലേക്കു ഷോട്ട് പായിക്കുന്നതിനു മുൻപ്, പ്രതിരോധത്തിൽ നിന്നിരുന്ന മൻദീപ് സിങ് ഓസ്ട്രേലിയൻ താരത്തിന്റെ സ്റ്റിക്കിൽ തട്ടിയെന്നാണു പരിശോധനയിൽ അംപയർ കണ്ടെത്തിയത്. അതോടെ, ഫൗൾ വിളിച്ചു. ഇന്ത്യയുടെ ഗോൾ അനുവദിച്ചതുമില്ല.

English Summary:

The umpire found a foul called 'stick check'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com