ADVERTISEMENT

പാരിസ് ∙ ഒളിംപിക്സിലെ മെഡൽ ജേതാക്കൾക്കു മെഡലിനു പുറമേ ചെറിയൊരു ചതുരപ്പെട്ടി കൂടി ഇത്തവണ സമ്മാനമായി കൊടുക്കുന്നുണ്ട്. എന്താണ് ആ പെട്ടിക്കുള്ളിൽ? പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക പോസ്റ്ററാണു പെട്ടിക്കുള്ളിലുള്ള ഒരു സംഗതി. യൂഗോ ഗട്ടോണി എന്ന ഫ്രഞ്ച് ഡിസൈനറാണു പോസ്റ്റർ രൂപകൽപന ചെയ്തത്. ഇതിനു പുറമേ, ഒളിംപിക്സ് ഭാഗ്യചിഹ്നവും പെട്ടിക്കുള്ളിലുണ്ട്. ഏതു മെഡലാണോ നേടിയത് അതേ മെഡലിന്റെ മാതൃക ഭാഗ്യചിഹ്നത്തിനു മേൽ പതിപ്പിച്ചുണ്ടാകും. ഭാഗ്യചിഹ്നത്തിന്റെ ഷൂസിനും മെഡലിന്റെ അതേ നിറമായിരിക്കും. സ്വർണമാണെങ്കിൽ സ്വർണനിറം, വെള്ളിയാണെങ്കിൽ വെള്ളിനിറം, വെങ്കലമാണെങ്കിൽ അതിന്റെ നിറം. ഇതിനു പുറമേ, പുറത്തെടുക്കുമ്പോൾ മെഡൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു സ്റ്റാൻഡും പെട്ടിക്കുള്ളിലുണ്ട്.

പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക പോസ്റ്റർ.
പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക പോസ്റ്റർ.
പാരിസ് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം.
പാരിസ് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം.
English Summary:

What’s in the cardboard box medalists get at the Paris Olympics?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com