ന്യൂഡൽഹി∙ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതനിടെ, പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺമാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പാരിസിൽ മെഡൽ നേടിയ താരങ്ങളുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്ത പ്രധാനമന്ത്രി, മറ്റു താരങ്ങളുമായും കൂടിക്കാഴ്ച നടത്തി. അതേസമയം, ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്ര, ബാഡ്മിന്റൻ താരം പി.വി. സിന്ധു തുടങ്ങിയവർക്ക് പരിപാടിക്ക് എത്താനായില്ല.
ചെങ്കോട്ടയിലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ പാരിസ് ഒളിംപിക്സിൽ മത്സരിച്ച കായിക താരങ്ങൾക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. ഇതിനു ശേഷമാണ് തന്റെ വസതിയിൽവച്ച് പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, ഇരട്ട മെഡൽ നേടിയ മനു ഭാക്കർ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ, സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സേ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
English Summary:
PM Modi meets India’s Paris Olympics contingent, poses with medalists; Neeraj Chopra, PV Sindhu absent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.