ADVERTISEMENT

1. ആഭ്യന്തര ക്രിക്കറ്റ് സീസണിന് തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ തഴ‍ഞ്ഞതിനെതിരെ ബിസിസിഐയ്‌ക്ക് രൂക്ഷ വിമർശനം. ഈ വർഷത്തെ ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിന് ഇതുവരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിക്കാനായിട്ടില്ലെങ്കിലും, അതിനുള്ള അവസരം പോലും നൽകാത്ത സാഹചര്യത്തിലാണ് കടുത്ത വിമർശനം ഉയരുന്നത്. ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യു ഈശ്വരൻ, ശ്രേയസ് അയ്യർ എന്നിവരാണ് ദുലീപ് ട്രോഫി ടീമുകളെ നയിക്കുന്നത്.

വായിക്കാം: ദുലീപ് ട്രോഫിക്ക് എല്ലാവരുമുണ്ട്, സഞ്ജു മാത്രം എവിടെ?: ‘റെഡ് ബോളി’ൽ താൽപര്യം അറിയിച്ചിട്ടും തഴഞ്ഞോ?

2. സെർബിയൻ മോഡലും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, ബ്രിട്ടിഷ് ഗായികയും ടിവി താരവുമായ ജാസ്മിൻ വാലിയയുമായി അടുപ്പത്തിൽ? ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരും, സമാന രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇന്ത്യൻ വംശജയായ ജാസ്മിൻ വാലിയ, ടിവി ഷോകളിലൂടെയാണ് പ്രശസ്തയായത്.

വായിക്കാം: വിവാഹത്തകർച്ചയ്ക്കു പിന്നാലെ ഹാർദിക് ബ്രിട്ടിഷ് ഗായികയുമായി അടുപ്പത്തിൽ?; ചർച്ചയായി അവധിക്കാല ചിത്രങ്ങൾ

3. 2036ലെ ഒളിംപിക്സ് ഇന്ത്യയിൽ നടത്തുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ് ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 2030ലെ യൂത്ത് ഒളിംപിക്സും ഇന്ത്യയിൽ നടത്തുമെന്നാണ് സൂചന.

വായിക്കാം: ജി20 ഉച്ചകോടി നടത്തി കരുത്തു തെളിയിച്ചു, ഇനി 2026 ഒളിംപിക്സും ഇവിടെ നടത്തും: ചെങ്കോട്ട പ്രസംഗത്തിനിടെ മോദി

4. യൂറോകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം േനടിയ സ്പാനിഷ് താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്‌റൂയിക്ക് കുത്തേറ്റു. വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിലെ ഒരു കാർ പാർക്കിങ് മേഖലയിൽ വച്ചാണ് മുപ്പത്തഞ്ചുകാരനായ നസ്‌റൂയിക്ക് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായിക്കാം: യൂറോ കപ്പ് ഹീറോ ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു; ആശുപത്രിയിൽ ചികിത്സയിൽ

5. റയൽ മഡ്രിഡിന്റെ വിഖ്യാത ജഴ്സിയിലുള്ള അരങ്ങേറ്റത്തിൽ ഗോളടിച്ച് തിളങ്ങി സൂപ്പർതാരം കിലിയൻ എംബപ്പെ. ഈ ഗോളിന്റെ കൂടി മികവിൽ യുവേഫ സൂപ്പർ കപ്പ് കിരീടം കൂടി കൂടെപ്പോന്നതോടെ ഗോളിന് ഇരട്ടിമധുരം. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലുള്ള യുവേഫ സൂപ്പർകപ്പ് പോരാട്ടത്തിൽ അറ്റ്ലാന്റയ്‌ക്കെതിരെയാണ് എംബപ്പെ ഗോളടിച്ച് അരങ്ങേറിയത്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോൾ ജയവുമായി റയൽ കിരീടം ചൂടി.

വായിക്കാം: ഗോളടിച്ച് അരങ്ങേറ്റം ഗംഭീരമാക്കി എംബപ്പെ; അറ്റ്ലാന്റയെ തകർത്ത് യുവേഫ സൂപ്പർ കപ്പിൽ റയലിന്റെ മുത്തം

English Summary:

Daily Sports News Wrap, August 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com