ഹോക്കി താരങ്ങൾക്ക് ഒരു കോടി വീതം നൽകി പഞ്ചാബ് സർക്കാർ, ജോലിയും പ്രമോഷനും
Mail This Article
×
ചണ്ഡിഗഡ് ∙ പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ വീതം പാരിതോഷികം കൈമാറി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിൽ നിന്നുള്ള 8 താരങ്ങളാണ് ഇത്തവണ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഉണ്ടായിരുന്നത്.
ഇതിനു പുറമേ, ഒളിംപിക്സിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള 11 താരങ്ങൾക്ക് 15 ലക്ഷം രൂപവീതവും മുഖ്യമന്ത്രി കൈമാറി. പാരിതോഷികത്തിനു പുറമേ, ഒളിംപിക്സിൽ പങ്കെടുത്ത താരങ്ങൾക്കു ജോലിയും നിലവിൽ ജോലിയിലുള്ള താരങ്ങൾക്ക് പ്രമോഷനും നൽകാൻ സർക്കാർ ആലോചിക്കുന്നതായും ഭഗവന്ത് മാൻ പറഞ്ഞു.
English Summary:
Punjab awarded 1 crore rupees for each punjab players in medal winning indian hockey team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.