ADVERTISEMENT

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉറപ്പായ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിനു രാജ്യം വീരോചിത സ്വീകരണം നൽകിയതിനു പിന്നാലെ, താരത്തിനു പാരിതോഷികം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദം. വിവിധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുള്ള 16 കോടിയോളം രൂപ വിനേഷ് ഫോഗട്ടിന് കിട്ടിയിട്ടില്ലെന്നും, ജനശ്രദ്ധ ലഭിക്കാനുള്ള നാണംകെട്ട ശ്രമമാണെന്നും ഭർത്താവ് സോംവീർ റാഠി ആരോപിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സോംവീറിന്റെ ആരോപണം.

‘‘താഴെ പറയുന്ന സംഘടനകളിൽനിന്നോ വ്യവസായികളിൽ നിന്നോ കമ്പനികളിൽ നിന്നോ ആളുകളിൽനിന്നോ വിനേഷ് ഫോഗട്ടിന് ഒരു വിധത്തിലുമുള്ള പാരിതോഷികങ്ങൾ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സഹകാരികൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. അത് ഞങ്ങൾക്കു മാത്രമല്ല, സാമൂഹിക മൂല്യങ്ങൾക്കും വിഘാതം സൃഷ്ടിക്കും. ഇതെല്ലാം ജനശ്രദ്ധ ലഭിക്കുന്നതിനുള്ള നാണംകെട്ട ഏർപ്പാടാണ്’ – സോംവീർ കുറിച്ചു.

അഞ്ചിടത്തുനിന്ന് രണ്ടു കോടി വീതവും, അഞ്ചിടത്തുനിന്ന് ഒരു കോടി വീതവും, ഒരിടത്തുനിന്ന് 51 ലക്ഷം രൂപയും നാലിടത്തുനിന്ന് 21 ലക്ഷം രൂപ വീതവും വിനേഷ് ഫോഗട്ടിനു പാരിതോഷികമായി പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഭർത്താവ് തിരുത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ സോവീർ കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.

English Summary:

Vinesh Phogat Reward Controversy: Husband Alleges Promised Money Not Received

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com