ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ കാരണമായ നിയമങ്ങളെ പ്രാകൃതമെന്നു വിലയിരുത്തിയ രാജ്യാന്തര കായിക കോടതി, പക്ഷേ നിലവിലുള്ള നിയമങ്ങൾ എല്ലാ താരങ്ങൾക്കും ഒരുപോലെയാണെന്നും വ്യക്തമാക്കി. ഭാരപരിധിക്കു താഴെ നിൽക്കുക എന്നത് ഓരോ കായിക താരത്തിന്റെയും ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദമായ വിധിന്യായത്തിൽ പറയുന്നു.

ഒളിംപിക്സ് ഗുസ്തി ഫൈനലിനു മുൻപുള്ള ശരീര ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതൽ ആയതിന്റെ പേരിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ വിനേഷ് നൽകിയ അപ്പീൽ കഴിഞ്ഞ ബുധനാഴ്ചയാണു കായിക കോടതി തള്ളിയത്. 

ആദ്യ ദിവസത്തെ മത്സരഫലത്തെ അംഗീകരിക്കുകയും സ്വർണമെഡലിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നു മാത്രം അയോഗ്യത കൽപിക്കുകയുമായിരുന്നു ന്യായമായ പരിഹാരം എന്നു ഓസ്ട്രേലിയൻ സ്വദേശിയായ ജഡ്ജി അനബെല്ല ബെനറ്റിന്റെ വിധിയിൽ പറയുന്നു.

അതേസമയം ഒളിംപിക്സിൽ ഉൾപ്പെടെ ഗുസ്തി മത്സരങ്ങളുടെ നടത്തിപ്പുകാരായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ മാനദണ്ഡങ്ങൾ ഓരോ മത്സരത്തിന് അനുസരിച്ചു മാറ്റാനാവില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മാത്രമാണ് അപ്പീൽ തള്ളുന്നതെന്നാണു വിശദീകരണം. 

English Summary:

International Court of Sports on Vinesh Phogat's appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com