10–ാം തവണയും ലോക റെക്കോർഡ് തിരുത്തി ഡുപ്ലന്റിസ്
Mail This Article
×
സൈലീഷ്യ (പോളണ്ട്) ∙ ലോക റെക്കോർഡിലേക്ക് അർമാൻഡ് ഡുപ്ലന്റിസിന്റെ കുതിച്ചുചാട്ടം അവസാനിക്കുന്നില്ല. സൈലീഷ്യ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ പുരുഷ പോൾവോൾട്ടിൽ ഒന്നാമതെത്തിയ സ്വീഡിഷ് താരം ഡുപ്ലന്റിസ് സ്വന്തം റെക്കോർഡ് തിരുത്തി 6.26 മീറ്ററിന്റെ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
10–ാം തവണയാണ് ഇരുപത്തിനാലുകാരനായ ഡുപ്ലന്റിസ് റെക്കോർഡ് തിരുത്തുന്നത്. പാരിസ് ഒളിംപിക്സിൽ ഡുപ്ലന്റിസ് കുറിച്ച 6.25 മീറ്ററിന്റെ ലോക റെക്കോർഡാണ് വീണ്ടും പുതുക്കിയത്. പുരുഷ 3,000 മീറ്ററിൽ നോർവേയുടെ യാക്കോബ് ഇൻബ്രിട്സൻ 28 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തിരുത്തി. 7 മിനിറ്റ്, 17.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത നോർവേ താരം, കെനിയയുടെ ഡാനിയേൽ കോമന്റെ (1996) റെക്കോർഡാണ് (7 മിനിറ്റ്, 20.67 സെക്കൻഡ്) മറികടന്നത്.
English Summary:
Duplantis broke world record for 10th time
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.