ADVERTISEMENT

ന്യൂഡൽഹി ∙ ചിക്കുൻഗുനിയ കാരണമുള്ള അവശത പൂർണമായും മാറാത്തതിനാൽ ബാഡ്മിന്റനിൽ നിന്ന് അവധിയെടുക്കാൻ മലയാളി താരം എച്ച്.എസ്.പ്രണോയ്. പാരിസ് ഒളിംപിക്സിനു തൊട്ടുമുൻപാണ് പ്രണോയ് ചിക്കുൻഗുനിയ ബാധിതനായത്. രോഗം മാറിയെങ്കിലും തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ ഒളിംപിക്സിൽ പ്രണോയിയുടെ പ്രകടനത്തെ ബാധിച്ചു. പ്രീക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ സഹതാരം ലക്ഷ്യ സെന്നിനോടാണ് പ്രണോയ് പരാജയപ്പെട്ടത്.

‘‘ചിക്കുൻഗുനിയ എന്നെ വല്ലാതെ ബാധിച്ചു. വേദനയും അസ്വസ്ഥതകളും മൂലം കോർട്ടിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവുന്നില്ല. ഒളിംപിക്സിനു ശേഷവും അതു തുടരുന്നതിനാൽ ഇനിയുള്ള കുറച്ചു ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്..’’– മുപ്പത്തിരണ്ടുകാരനായ പ്രണോയ് എക്സിൽ കുറിച്ചു.

English Summary:

Prannoy takes break to recover from impact of chikungunya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com