ADVERTISEMENT

തിരുവനന്തപുരം∙ കായികമേഖലയിലെ വിവിധ സംഭാവനകൾക്ക് കെപിസിസി കായികവിഭാഗം നൽകുന്ന ഉമ്മൻ ചാണ്ടി കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹോക്കി താരവും ഒളിംപ്യനുമായ പി.ആർ. ശ്രീജേഷാണ് മികച്ച കായിക താരം. മികച്ച സ്പോർട്സ് റിപ്പോർട്ടറായി മലയാള മനോരമ കോട്ടയം യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ അജയ് ബെൻ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ്.

∙ മറ്റു പുരസ്കാരങ്ങൾ

മികച്ച പരിശീലകൻ: ഗോഡ്സൺ ബാബു (നെറ്റ്ബോൾ), മികച്ച കായിക അധ്യാപിക: യു.പി.സാബിറ (ജിഎച്ച്എസ്എസ് ബേപ്പൂർ, കോഴിക്കോട്), സമഗ്ര കായിക വികസന റിപ്പോർട്ടർ: അൻസാർ രാജ് (കേരള കൗമുദി, തിരുവനന്തപുരം), മികച്ച ഫൊട്ടോഗ്രഫർ: സന്തോഷ് (മാതൃഭൂമി, കോഴിക്കോട്), മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ: ബിനോയ് (കേരള വിഷൻ, തിരുവനന്തപുരം).

English Summary:

Oommen Chandy Sports Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com