ADVERTISEMENT

ന്യൂഡൽഹി ∙ സന്ധിവാതം രൂക്ഷമായതിനാൽ ഈ വർഷം അവസാനത്തോടെ വിരമിക്കാൻ ആലോചിക്കുന്നതായി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. ‘‘ കാൽമുട്ടിനു പ്രശ്നം നേരിടുന്നു. തരുണാസ്ഥിക്കു തകരാ‍റുണ്ട്. ഉയർന്ന നിലവാരമുള്ള കളിക്കാരോടു മത്സരിക്കാനും മികച്ച പ്രകടനം നടത്താൻ 2 മണിക്കൂർ പരിശീലനം കൊണ്ടു കഴിയില്ല. 9–ാം വയസ്സിൽ ആരംഭിച്ച കരിയർ 34 വയസ്സുവരെ നീണ്ടതിൽ അഭിമാനിക്കുന്നു.’’ – സൈന പറഞ്ഞു.

 മുൻ ഒന്നാം നമ്പർ ബാഡ്മിന്റൻ താരമായ സൈന ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൻ താരമാണ്; 2012 ലണ്ടൻ ഒളിംപിക്സിൽ വനിതാ സിംഗിൾസിലായിരുന്നു വെങ്കലനേട്ടം.

English Summary:

Saina Nehwal ready to retire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com