സംസ്ഥാന ബെഞ്ച് പ്രസ്സ് ചാംമ്പ്യൻഷിപ്പ്: സോളമൻ തോമസിന് മൂന്നാം തവണയും സ്വർണം
Mail This Article
കോട്ടയം∙ സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്‌ക്കായി സ്വർണം നേടി സോളമൻ തോമസ്. മാസ്റ്റേഴ്സ് 105 കിലോ വിഭാഗത്തിലാണ് സോളമന്റെ മെഡൽ നേട്ടം. തുടർച്ചയായ മൂന്നാം തവണയാണ് സംസ്ഥാന തല ബെഞ്ച് പ്രസ് മത്സരത്തിൽ അദ്ദേഹം സ്വർണ മെഡൽ നേടുന്നത്. കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറിയും പരിശീലകനുമാണ്.
കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബർ 6, 7 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല മത്സരം സംഘടിപ്പിച്ചത്.
രണ്ടു വർഷം മുമ്പ് ആലപ്പുഴയിലും കഴിഞ്ഞ വർഷം തൃശൂരിലുമാണ് സോളമൻ തോമസ് മുൻപു സ്വർണം നേടിയത്. അടുത്ത മാസം നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് പവർലിഫ്റ്റിങ് ദേശീയ ജേതാവും വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റുമായ സോളമൻ തോമസ് പറഞ്ഞു.