ജുവലിന് വെങ്കലം, അഭിരാമിന് രണ്ടാം മെഡൽ
Mail This Article
×
ചെന്നൈ ∙ സാഫ് ജൂനിയർ അത്‌ലറ്റിക്സിന്റെ അവസാന ദിവസവും കേരളത്തിന് മെഡൽ തിളക്കം. ആൺകുട്ടികളുടെ ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ. വി.എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി മുണ്ടക്കയം ചിറ്റടി സ്വദേശി ജുവൽ തോമസ് വെങ്കലം സ്വന്തമാക്കി. ആൺകുട്ടികളുടെ 4–400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായ പാലക്കാട് മാത്തൂർ സ്വദേശി പി.അഭിരാം മീറ്റിലെ രണ്ടാം മെഡൽ നേടി. വ്യാഴാഴ്ച 400 മീറ്ററിൽ അഭിരാം വെങ്കലം നേടിയിരുന്നു. ചാംപ്യൻഷിപ്പിൽ 21 സ്വർണവും 22 വെള്ളിയും 5 വെങ്കലവുമടക്കം 48 മെഡലുകളോടെ ഇന്ത്യ ജേതാക്കളായി.
English Summary:
Medal for Kerala on final day of SAF Junior Athletics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.