ADVERTISEMENT

ബുഡാപെസ്റ്റ് (ഹംഗറി) ∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു തുടർച്ചയായ നാലാം ജയം. ഓപ്പൺ വിഭാഗത്തിൽ സെർബിയയെയാണ് ഇന്ത്യ തോൽപിച്ചത്. ഗ്രാൻഡ്മാസ്റ്റർ ഇൻഡിക് അലക്സാണ്ടർക്കെതിരെ തകർപ്പൻ വിജയവുമായി അർജുൻ എരിഗെയ്സിയാണ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്.

  • Also Read

ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വിജയം കണ്ടപ്പോൾ പ്രഗ്നാനന്ദ സമനില വഴങ്ങി.  ഇന്ത്യൻ വനിതകൾ ഫ്രാൻസിനെ (3.5–0.5) തോൽപിച്ച് തുടർച്ചയായ നാലാം ജയം നേടി. മൂന്നാംറൗണ്ടിൽ സ്വിറ്റ്സർലൻഡിനെ 3–1നു തോൽപിച്ചിരുന്നു.

English Summary:

India's fourth consecutive victory in World Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com