ഗ്രൗണ്ടിലെത്തും സ്കാനിങ് യന്ത്രം: പോർട്ടബിൾ സ്കാനറുമായി മദ്രാസ് ഐഐടി
Mail This Article
×
ചെന്നൈ ∙ കായിക മൽസരങ്ങൾക്കിടെ പരുക്കേൽക്കുന്നവരെ മൈതാനത്തുവച്ചു തന്നെ പരിശോധിക്കാവുന്ന പോർട്ടബിൾ സ്കാനറുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ. മദ്രാസ് ഐഐടിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സ്പോർട്സ് സയൻസ് ആൻഡ് അനലിറ്റിക്സ് (സിഇഎസ്എസ്എ) രൂപം നൽകിയ സ്കാനിങ് യന്ത്രം (പോയിന്റ് ഓഫ് കെയർ അൾട്രാ സൗണ്ട് സ്കാനർ) ഉപയോഗിച്ച് പരുക്കിന്റെ ഗൗരവം വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
സ്കാനർ മൈതാനത്ത് എത്തിച്ചു പരിശോധന നടത്താമെന്നതാണു പ്രത്യേകത. അടിയന്തര ചികിത്സ ആവശ്യമുള്ള പരുക്കുകൾ വേഗം തിരിച്ചറിയാൻ കഴിയുന്നതു കായികതാരങ്ങൾക്കു ഗുണകരമാണ്. നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന സ്കാനറിനു റേഡിയേഷൻ ഭീഷണിയില്ലെന്നും ഇതിനു പേറ്റന്റ് ലഭിച്ചെന്നും ഗവേഷകർ പറഞ്ഞു.
English Summary:
IIT Madras with portable scanner to examin injured athlets in ground
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.