ADVERTISEMENT

സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്. തൊട്ടു മുൻപ് നടന്ന അസർബെയ്ജാൻ ഗ്രാൻപ്രിയിൽ വിജയിച്ച മെഴ്സിഡീസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മത്സരത്തിൽ മൂന്നാമതെത്തി. മത്സരത്തിനിടെ രണ്ടു തവണ ബാരിയറുമായി കൂട്ടിമുട്ടലിന്റെ വക്കോളമെത്തിയെങ്കിലും നോറിസ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.  മെഴ്സിഡസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മൂന്നാമതെത്തി.

English Summary:

Lando Norris overtakes Max Verstappen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com