ADVERTISEMENT

ന്യൂഡൽഹി ∙ പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ‘മോണ്ടോ ട്രാക്ക്’ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര. സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ കരട് ചർച്ച ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം വിളിച്ച യോഗത്തിലാണ്, ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ഇക്കാര്യം അഭ്യർഥിച്ചത്.  

ലോക അത്‍ലറ്റിക്സ് വേദികളിൽ ട്രാക്ക് മത്സരങ്ങൾക്ക് പുതുതായി ഉപയോഗിക്കുന്നതാണു മോണ്ടോ ട്രാക്ക്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഈ ട്രാക്കിൽ പരുക്കിന് സാധ്യത കുറവാണ്. പാരിസ് ഒളിംപിക്സിൽ ട്രാക്ക് മത്സരങ്ങളെല്ലാം ഇതിലാണു നടന്നത്.

രാജ്യത്തെ പ്രധാന കായിക പരിശീലന കേന്ദ്രമായ പട്യാലയിൽ നിലവിൽ സിന്തറ്റിക് ട്രാക്കാണുള്ളത്.ള്ളത്.

English Summary:

Neeraj Chopra demands mondo track in patiala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com