ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. ഇരുപത്തൊൻപതുകാരിയായ റാണി ദേശീയ സബ് ജൂനിയർ വനിതാ ടീമിന്റെ പരിശീലകയായി ഈയിടെ നിയമിക്കപ്പെട്ടിരുന്നു. ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ്ബിന്റെ മെന്ററുമാണ്. രാജ്യത്തിനു വേണ്ടി 254 മത്സരങ്ങളിൽ നിന്നായി 204 ഗോളുകൾ നേടിയ റാണി 2021 ടോക്കിയോ ഒളിംപിക്സിൽ ടീം നാലാം സ്ഥാനം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നു. 2020ൽ പത്മശ്രീ ബഹുമതിയും ഖേൽര‌ത്ന പുരസ്കാരവും ലഭിച്ചു.

English Summary:

Indian Women's Hockey Team Ex-Captain Rani Rampal Retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com