ADVERTISEMENT

ന്യൂഡൽഹി ∙ വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ഇലോ റേറ്റിങ്ങിൽ 2800 എന്ന കടമ്പ മറികടക്കുന്ന ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. സെർബിയയിൽ നടക്കുന്ന യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ അഞ്ചാം റൗണ്ടിൽ റഷ്യൻ താരം ദിമിത്രി ആൻഡ്രെയ്കിനെ തോൽപിച്ചതോടെയാണ് അർജുൻ ലൈവ് ചെസ് റേറ്റിങ്ങിൽ (2802.1) ഈ നേട്ടം കൈവരിച്ചത്.

ചെസ് ചരിത്രത്തിൽ 2800 ഇലോ റേറ്റിങ് മറികടക്കുന്ന പതിനാറാമത്തെ താരമാണ് അർജുൻ. ഇന്ത്യയിൽനിന്ന് വിശ്വനാഥൻ ആനന്ദ് മാത്രമേ മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളു. ലൈവ് റേറ്റിങ്ങിൽ ലോക റാങ്കിങ്ങിൽ മൂന്നാമതാണ് അർജുൻ ഇപ്പോൾ.

English Summary:

Arjun Erigaisi became the first Indian to cross the 2800 mark in Chess ILO rating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com