ADVERTISEMENT

കോഴിക്കോട് ∙ സാമൂഹിക രംഗത്തെ രാഷ്ട്രീയത്തെക്കാൾ മോശമാണ് കായികരംഗത്തെ രാഷ്ട്രീയമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. ‘രാഷ്ട്രീയം മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഞാൻ രണ്ടും കാണുന്നുണ്ട്. പക്ഷേ, കായികരംഗത്തെ രാഷ്ട്രീയം സഹിക്കാവുന്നതിലേറെയാണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് വരാൻ ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ.

എന്നാൽ എത്തിയ സ്ഥിതിക്ക് പിന്തിരിഞ്ഞോടാൻ ഇഷ്ടവുമല്ല. ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് പൂർണതയോടെ വേണമെന്നും വിജയകരമാകണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാൻ’– കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഹോർത്തൂസ് സാംസ്കാരികോത്സവത്തിൽ ‘ആരവങ്ങൾക്കപ്പുറം’ സെഷനിലാണ് പയ്യോളി എക്സ്പ്രസ് തന്റെ നിലപാടും നിശ്ചയദാർഢ്യവും വ്യക്തമാക്കിയത്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മനോജ് തെക്കേടത്ത് ചർച്ച നിയന്ത്രിച്ചു. 

manorama-hortus-logo

വിനേഷിനു വേണ്ടി എല്ലാം ചെയ്തു 

ഒളിംപിക്സിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തതാണ്. ഫോഗട്ടിന്റെ ടീമിൽ 5 പരിശീലന സഹായികളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ കായിക ചിത്രത്തിൽ ഇത്രയും പരിശീലന സഹായികളെ മറ്റൊരാൾക്കും അനുവദിച്ചിട്ടുണ്ടാവില്ല. ഭാര വ്യത്യാസം സംബന്ധിച്ച കാര്യത്തിൽ ലോക റെസ്‌ലിങ് അസോസിയേഷൻ പ്രസിഡന്റിനോടു സംസാരിച്ചിരുന്നു. നിയമം നിയമമാണെന്നാണ് അവർ പറഞ്ഞത്. ഭാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് മത്സരിക്കുന്നയാളുടെ പ്രാഥമിക ചുമതലയാണ്. പക്ഷേ, എന്നെ കുറ്റപ്പെടുത്താനായിരുന്നു എല്ലാവർക്കും താൽപര്യം. 

ജിസ്ന മത്സരിക്കേണ്ടതായിരുന്നു 

ഇക്കഴിഞ്ഞ ഒളിംപിക്സിൽ 4–400 മീറ്റർ റിലേ ടീമിൽ ജിസ്ന മാത്യു ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ, ടീം സിലക്‌ഷനിലുണ്ടായ തെറ്റായ തീരുമാനം കാരണം ജിസ്നയ്ക്ക് അവസരം ലഭിച്ചില്ല. വിദേശരാജ്യങ്ങളിൽ നടക്കുന്ന ഫൈനൽ ട്രയൽസിലെ പെർഫോമൻസ് അനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുക. അങ്ങനെയാണു വേണ്ടതും. എന്നാൽ ഇവിടെ നടന്നത് അങ്ങനെയല്ല. ടീം സിലക്ഷനിൽ അനാവശ്യ ഇടപെടലുകളുണ്ടാവുന്നുണ്ട്. ഇല്ലെങ്കിൽ ഇത്തവണത്തെ ഒളിംപിക്സിൽ ഒരു മലയാളി വനിതാ താരമുണ്ടാകുമായിരുന്നു. 

English Summary:

P.T. Usha: Politics in Sports Worse Than Politics in Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com