സ്കൂൾ കായിക മേള: മെഡലുകളിലും ഒളിംപിക്സ് ടച്ച്
Mail This Article
×
തിരുവനന്തപുരം∙ ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സ്കൂൾ മേളയുടെ വിജയികൾക്ക് സമ്മാനിക്കുന്ന മെഡലുകൾക്കുമുണ്ട് ഒരു ഒളിംപിക്സ് ടച്ച്. ഇരു വശത്തുമായി സംസ്ഥാനത്തിന്റെയും മേളയുടെയും ഔദ്യോഗിക മുദ്രകളും മേളയുടെയും വകുപ്പിന്റെയും പേരും കായിക ഇനങ്ങളുടെ രൂപങ്ങളും മുദ്രണം ചെയ്തെടുത്ത മെഡൽ കനത്തിലും നിസ്സാരമല്ല. 125 ഗ്രാമാണ് ഭാരം. വീതിയും നീളവും 3 ഇഞ്ച് വീതം.
സിങ്കിൽ നിർമിച്ച മെഡലുകൾക്ക് സ്വർണം, വെള്ളി, വെങ്കല നിറങ്ങൾ പൂശിയിരിക്കുകയാണ്. ആറായിരത്തിലേറെ മെഡലുകൾ ഡൽഹിയിലാണ് തയാറാക്കിയത്. മെഡലുകൾ കെട്ടുന്ന ടാഗ്, ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവർണ നിറത്തിൽ മേളയുടെയും സംസ്ഥാനത്തിന്റെയും മുദ്രകൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്തതാണ്. ഏഴര ലക്ഷത്തോളം രൂപയാണ് മെഡലുകൾക്ക് ചെലവ്.
English Summary:
School sports fair medals designed with an olympic touch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.