ADVERTISEMENT

കൊച്ചി∙ കേരള സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ അതിഥി തൊഴിലാളിയുടെ മകന് അയോഗ്യത. ഒന്നാമത് ഫിനിഷ് ചെയ്ത മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയായ രാജനെയാണ് ട്രാക്ക് മാറി ഓടിയെന്നു കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യനാക്കിയത്. ഇതോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പി.കെ. സായൂജ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. 

ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയായ സായൂജ് 0:55:91 സെക്കൻഡിലാണ് ഓടിയെത്തിയത്. കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് സ്കൂളിലെ ശ്രീദേവ് ചന്ദ്രൻ രണ്ടാം സ്ഥാനത്തും ഇടുക്കി കരിമണ്ണൂർ സെന്റ് ജോസഫ് സ്കൂളിലെ അഫ്സിൻ കെ. ഷാനവാസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിർമാണത്തൊഴിലാളിയായി ജോലിക്കെത്തിയതാണ് രാജന്റെ പിതാവ് നിബ്ബർ. പിതാവ് മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു രാജനും മറ്റു മൂന്നു സഹോദരങ്ങളും ജനിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ നിബ്ബർ, മക്കളെ ഇവിടെ തന്നെ നന്നായി പഠിപ്പിക്കണമെന്നും മികച്ച നിലയിൽ എത്തിക്കണമെന്നും തീരുമാനിച്ചു. അങ്ങനെയാണ് രാജനെ ആലത്തിയൂർ സ്കൂളിൽ ചേർക്കുന്നത്.

വ്യാഴാഴ്ച രാവിലെ സീനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ ആലത്തിയൂർ സ്കൂളിലെ കെ.പി. ഗീതു സ്വർണം നേടിയിരുന്നു.

English Summary:

Disqualification in sub junior boys 400 meter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com