ADVERTISEMENT

കൊച്ചി∙ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്സിൽ ആദ്യ രണ്ടു സ്വർണവും മലപ്പുറം ജില്ലയ്ക്ക്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ സ്കൂളിലെ കെ.പി. ഗീതുവും സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം ഐഡിയൽ സ്കൂളിലെ മുഹമ്മദ് സുൽത്താനും സ്വർണം നേടി. കഴിഞ്ഞ വർഷത്തെ കായികമേളയിൽ ലഭിച്ച നാലാം സ്ഥാനമാണ് മുഹമ്മദ് സുൽത്താൻ സ്വർണമാക്കി മെച്ചപ്പെടുത്തിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് മത്സര ശേഷം മുഹമ്മദ് സുൽത്താൻ പ്രതികരിച്ചു.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ വെള്ളിയും വെങ്കലവും പാലക്കാട് നേടി. മുണ്ടൂർ എച്ച്എസ്എസ് പാലക്കാടിന്റെ അനശ്വര വെള്ളിയും പാലക്കാട് ജിഎച്ച്എസ്എസ് പത്തിരിപ്പാല സ്കൂളിലെ ഗായത്രി സുരേഷ് വെങ്കലവും സ്വന്തമാക്കി. 

English Summary:

Kerala State School Sports 2024-2025 at Kochi, Day 4, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com