ADVERTISEMENT

കൊച്ചി ∙ ഭുവനേശ്വറിൽ ഡിസംബർ 7ന് ആരംഭിക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള ടീമിലെ 7  കൗമാര താരങ്ങൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി മുൻകാല അത്‌ലറ്റിക്സ് താരങ്ങളുടെ കൂട്ടായ്മ. സ്പോർട്സ് ഈസ് മൈ ലൈഫ് കൂട്ടായ്മയാണ് ഈ കുട്ടികളെ കരുതലോടെ ചേർത്തുപിടിച്ചത്. സംസ്ഥാന കായികവകുപ്പ് ഇവർക്കു സാമ്പത്തിക സഹായവും സൗജന്യ യാത്രയും നിഷേധിച്ചിരുന്നു. കൂടുതൽ പേർക്ക് എസി ട്രെയിൻ ടിക്കറ്റ് നൽകാനുള്ള ശ്രമവും തുടരുകയാണ്. കേരളത്തിന്റെ ദേശീയ, രാജ്യാന്തര അത്‌ലീറ്റുകൾ ഉൾപ്പെടുന്ന ‘സ്പോർട്സ് ഈസ് മൈ ലൈഫ്’ കൂട്ടായ്മയിൽ ഒളിംപ്യൻമാരായ രഞ്ജിത് മഹേശ്വരി, പി.അനിൽകുമാർ, ചിത്ര കെ.സോമൻ, ടിന്റു ലൂക്ക, സിനി ജോസ് എന്നിവരെല്ലാം അംഗങ്ങളാണ്. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള കായിക താരങ്ങൾക്ക് മുൻപ് സൗജന്യ ട്രെയിൻ യാത്രയ്ക്ക് പുറമേ 400 രൂപ ദിനബത്തയും നൽകിയിരുന്നു. സ്പോർട്സ് കൗൺസിലിൽ നിന്നുള്ള ഈ സഹായം 2 വർ‌ഷമായി മുടങ്ങിക്കിടക്കുകയാണ്.

English Summary:

Former Athletes' Association Provides Free Airfare for Seven Kerala Juniors in National Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com