ADVERTISEMENT

കുട്ടികൾക്കു വിജയത്തിലേക്കു കുതിക്കാൻ ഉത്തമ മാതൃകയായ വലിയൊരു താരം ഈ നാട്ടിലുണ്ട്–രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷ്.പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോൾ കളി മതിയാക്കാമെന്നു ചിന്തിച്ച ശ്രീജേഷ് ഇന്നു യുവതലമുറയ്ക്കു പ്രചോദനമായി രണ്ട് ഒളിംപിക് മെഡലുകളോടെ വലിയൊരു വിജയപ്രതീകമായി നിൽക്കുന്നു.

ഈ മേളയിൽ നിങ്ങൾ നേടുന്നതു വിജയമായാലും തോൽവിയായാലും അത് അവസാനമാകരുത്. പരാജയത്തിലും പ്രതിസന്ധികളിലും തളരരുത്. പരിശീലനവും കഠിനാദ്ധ്വാനവും തുടരുക. 

ഇനി പറയാനുള്ളതു പരിശീലകരോടും അധികാരികളോടുമാണ്. പല സ്കൂളുകളിലും ഇരുപതിലേറെ അത്‌ലീറ്റുകളുണ്ടാകും ഒരു പരിശീലകനു കീഴിൽ. അപ്പോൾ പല കുട്ടികൾക്കും വ്യക്തിപരമായ ശ്രദ്ധ ലഭിക്കില്ല. പലപ്പോഴും ഓരോ അത്‌ലീറ്റിന്റെയും പോരായ്മ ചെറിയൊരു തിരുത്തലിലൂടെ മാറ്റാനാകും. ഒന്നോ രണ്ടോ മത്സരങ്ങളിൽ തോറ്റാൽ സ്പോർട്സ് മതിയാക്കുന്നവരുണ്ട്. വേനലവധിക്കു പരിശീലനം നിർത്തുന്നവരുമുണ്ട്.

ഇടയ്ക്കു നിർത്തിയാൽ പുനരാരംഭിക്കുമ്പോൾ ഒന്നിൽനിന്നു തുടങ്ങേണ്ട സ്ഥിതിയാകും. പരിശീലനം തുടർ പ്രക്രിയയായാലേ മുന്നേറ്റമുണ്ടാകൂ. ഓരോ ദിവസവും പ്രകടനം മെച്ചപ്പെടണം. ഇടവേളയുണ്ടായാൽ നാം പിന്നോട്ടു പോയി വീണ്ടും മുന്നോട്ടു വരേണ്ട സ്ഥിതിയാകും.

English Summary:

Olympian KM Binu Speaks About Kerala School Sports and Games 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com