അടുത്ത മേള തിരുവനന്തപുരത്ത്
Mail This Article
കൊച്ചി ∙ അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരം വേദിയാകും. തിരുവനന്തപുരത്തിനു വേണ്ടി മേയർ ആര്യ രാജേന്ദ്രൻ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു പതാക ഏറ്റുവാങ്ങി. അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ തന്നെ അടുത്ത വർഷവും മേള നടത്താനാണ് തീരുമാനം. അതിനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തിരുവനന്തപുരം വേദിയായി തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗവും ഇനി സ്കൂൾ മേളയ്ക്കൊപ്പം സ്ഥിരമായി ഉൾപ്പെടുത്താനാണ് തീരുമാനം. ഗൾഫിലെ കേരള സിലബസ് സ്കൂളുകൾക്കും സ്ഥിരമായി അവസരം നൽകും. ഇതേ മാതൃകയിൽ സ്കൂൾ കായിക മേള സംഘടിപ്പിക്കുമ്പോൾ വരുന്ന വൻ ചെലവാണ് സർക്കാരിനു മുന്നിലുള്ള വലിയ പ്രതിസന്ധി. സ്പോൺസർഷിപ്പിലൂടെ അതു മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.