ADVERTISEMENT

കൊച്ചി∙ കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷന്റെ മികച്ച കായികതാരങ്ങൾക്കുള്ള യു.എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും പി.ടി. ബേബി മെമ്മോറിയൽ അവാർഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ റെക്കോർഡോടെ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് തിരുവനന്തപുരം ജി.വി. രാജയിലെ മുഹമ്മദ് അഷ്ഫാക്കിനെ അവാർഡിന് അർഹനാക്കിയത്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ മിന്നും പ്രകടനമാണ് തലശേരി സായിയിലെ ഇവാനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ  ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് സ്റ്റാൻ റയാൻ, സെക്രട്ടറി സി.കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ അഷ്‌റഫ് തൈവളപ്പ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം.ഷജിൽ കുമാർ, കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ നിർവാഹക സമിതി അംഗങ്ങൾ, സ്പോർട്സ് ജേർണോസ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി പി.ഐ. ബാബു ചെയർമാനും കായികാധ്യാപകൻ ഡോ. ജിമ്മി ജോസഫ്, കായിക ലേഖകൻ സ്റ്റാൻ റയാൻ എന്നിവർ  അംഗങ്ങളുമായ സമിതിയണ് അവാർഡുകൾ തീരുമാനിച്ചത്. ദേശീയ, രാജ്യാന്തര കായികമേളകളിൽ നിറസാന്നിധ്യമായിരുന്ന സുപ്രഭാതം റിപ്പേർട്ടർ യു.എച്ച്. സിദ്ദിഖിന്റെയും മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്ററായിരുന്ന പി.ടി. ബേബിയുടെയും സ്മരണാർഥമാണ് അവാർഡുകൾ നൽകുന്നത്.

English Summary:

Young Track Stars Shine: Mohammed Ashfaq and Ivana Tomy Bag Top Honors at Kerala School Athletics Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com