ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. മികച്ച സംഘാടനമായിരുന്നു ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിച്ച കായിക മേളയുടേത്.  പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ മുന്നിട്ടു നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുമെന്നും മന്ത്രി അറിയിച്ചു.

  സമാപന സമ്മേളനം നന്നായി പോകുമ്പോഴാണ് സ്കൂൾ വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിന്റെ പേരിൽ തിരുനാവായ നവാമുകുന്ദ സ്കൂൾ തർക്കം ഉന്നയിച്ചത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ തന്നെ ചർച്ച നടത്തി പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അതു കേൾക്കാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട്  അഭ്യർഥിച്ചിട്ടും ഫലം ഉണ്ടായില്ല– മന്ത്രി പറഞ്ഞു. 

English Summary:

Minister V Sivankutty Claims Conspiracy to Disrupt Kerala School Sports and Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com