സ്കൂൾ കായികമേള: നവാമുകുന്ദ സ്കൂൾ നിയമനടപടിക്ക്
Mail This Article
മലപ്പുറം ∙ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻപട്ടത്തിന് ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷൻ സ്കൂളുകളെയും പരിഗണിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു.
‘ചാംപ്യൻ സ്കൂളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു നവാനുകുന്ദ. എന്നാൽ ജനറൽ സ്കൂളുകളുടെ വിഭാഗത്തിലേക്ക് സ്പോർട്സ് ഡിവിഷൻ സ്കൂളായ ജി.വി.രാജ സ്കൂളിനെക്കൂടി പരിഗണിച്ചതോടെ നവാമുകുന്ദ മൂന്നാം സ്ഥാനത്തായി.
കായികതാരങ്ങൾക്ക് ഏറെ മനഃപ്രയാസമുണ്ടാക്കിയ കാര്യമാണിത്. ഇതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയിട്ടുണ്ട്. ഇന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകണമോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.