ADVERTISEMENT

ന്യൂഡ‍ൽഹി ∙ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ മലയാളി അത്‌ലീറ്റ് വി.കെ. വിസ്മയയ്ക്കു ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ(നാഡ) താൽക്കാലിക സസ്പെൻഷൻ. ഉത്തേജക പരിശോധനയിൽ, നിരോധിത വസ്തുവായ ക്ലോമിഫൈനിന്റെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണു നടപടി.

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 4–400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമംഗമായിരുന്നു വിസ്മയ. ഓഗസ്റ്റ് 24നു ശേഖരിച്ച സാംപിളിലാണു ഉത്തേജക സാന്നിധ്യം കണ്ടെത്തിയത്.  മത്സരങ്ങളില്ലാത്ത സാഹചര്യത്തിലും സാംപിളുകൾ പരിശോധിക്കുന്നതു പതിവാണ്.

ഇത്തരം പതിവു പരിശോധനയുടെ ഭാഗമായി കണ്ണൂരിലെ വീട്ടിൽനിന്നാണു സാംപിൾ എടുത്തത്. വിസ്മയയുടെ ഭാഗംകൂടി വിശദമായി പരിശോധിച്ച ശേഷം നാഡ അച്ചടക്ക സമിതിയാകും വിലക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

English Summary:

Malayali athlete V.K. Vismaya has been provisionally suspended by the NADA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com