എംആർഎഫ് ബൈക്ക് റേസ്: ഇക്‌ഷാൻ ജേതാവ്
Mail This Article
×
കൊച്ചി ∙ ഏലൂരിൽ ഫാക്ടിന്റെ വിശാല വളപ്പിലൊരുക്കിയ മഡ് ട്രാക്കിനു തീ പിടിപ്പിച്ച എംആർഎഫ് മോഗ്രിപ് സൂപ്പർക്രോസ് ബൈക്ക് റേസിന്റെ അവസാന പാദത്തിൽ ഇക്‌ഷാൻ ഷാൻബാഗ് (ടിവിഎസ് റേസിങ്) മികച്ച റൈഡർ. കഴിഞ്ഞ രണ്ടു പാദങ്ങളിലും ജയം നേടിയ ഇക്‌ഷാൻ ഇന്നലെ രാത്രി വൈകി പൂർത്തിയായ അവസാന ബൈക്ക് റേസിലും ജയം വിട്ടുകൊടുത്തില്ല.
കിരീടപ്പോരിൽ പ്രധാന എതിരാളി ആയിരുന്ന ശ്ലോക് ഘോർപഡെയെ (കെടിഎം മോട്ടർ സ്പോർട്സ്) പിന്നിലാക്കിയാണു ഇക്‌ഷാൻ ക്ലാസ് 1 എസ്എക്സ് 1 ഗ്രൂപ്പ് എ വിഭാഗത്തിൽ ജേതാവായത്. 500 സിസി വരെയുള്ള വിഭാഗത്തിൽ ടിവിഎസ് ആർടിആർ 300 ബൈക്കാണ് ഇക്‌ഷാൻ ഓടിച്ചത്. മന്ത്രി പി.രാജീവ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 60 ടീമുകളാണു ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.
English Summary:
MRF Bike Race: Ikshan emerges victorious
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.