ADVERTISEMENT

‘‘അഞ്ചു ഗെയിമുകൾ വച്ച് വിലയിരുത്താൻ വയ്യ. ആരാണു ജയിക്കുകയെന്നു പറയാൻ പ്രയാസം. 2010നു ശേഷം ലോക ചാംപ്യൻഷിപ്പിൽ ആദ്യ മൂന്നു ഗെയിമുകളിൽ 2 വിജയങ്ങളുണ്ടാകുന്നത് ആദ്യം. ലോക കിരീട പോരാട്ടങ്ങൾ വിരസമാണ് എന്ന സങ്കൽപം മാറുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. വേദിക്കു സമീപം ഒരുക്കിയ ഫാൻ സോണിനു സമീപം ഓടിനടക്കുന്നതിനിടെ ഐറീൻ സുഖന്ദർ ‘മനോരമ’യോടു പറഞ്ഞു.

രണ്ടു തവണ ഏഷ്യൻ വനിതാ ചാംപ്യനായിരുന്നു ഇന്തൊനീഷ്യൻ താരമായ ഐറീൻ. ഇപ്പോൾ സംഘാടകയുടെ റോളിലാണ്. ‘‘സംഘാടകരായ സിംഗപ്പൂർ ചെസ് ഫെഡറേഷന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. ഫാൻസോണിൽ വരുന്ന പ്രമുഖ കളിക്കാരെ സഹായിക്കുക.

അതാണ് എന്റെ ജോലി. കമന്ററിയും കളിയും ഒന്നിച്ചുകൊണ്ടു പോകാനാണ് ഇപ്പോൾ എന്റെ ശ്രമം. - ഐറീൻ പറയുന്നു. ‘‘ഗുകേഷും ഡിങ്ങും രണ്ടു ശൈലിയിൽ കളിക്കുന്നവരാണ്. ഗുകേഷിന്റെ എനർജിയും ഡിങ്ങിന്റെ പരിചയ സമ്പത്തും നിർണായകമാവും’’- ലോക ചാംപ്യൻഷിപ്പിനെക്കുറിച്ച് ഐറീന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ വരുന്നത് ഐറീനു വലിയ സന്തോഷമാണ്. അവസാനം വന്നത് മഹാബലിപുരം ഒളിംപ്യാഡിനാണ്. അന്നത്തെ പ്രകടനം മികച്ചതായിരുന്നു. 11 കളികളിൽ 7.5 പോയിന്റ്. അതുകൊണ്ടുതന്നെ റേറ്റിങ് കൂട്ടാനുമായി ഐറീന്. ഇന്ത്യൻ കളിക്കാർ ടാക്റ്റിക്സ് നന്നായി കളിക്കുമെന്ന് ഐറീന്റെ സാക്ഷ്യം. ആക്രമണമാണ് പൊതുശൈലി. പുതുതലമുറയിലെ സൂപ്പർ താരങ്ങളുമായി കളിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

∙ ‘‘അർജുൻ എരിഗെയ്സിയുമായി കാഷ്വൽ ബ്ലിറ്റ്സ് ഗെയിം കളിച്ചിട്ടുണ്ട്. പ്രഗ്നാനന്ദയുമായി സമനിലയായി. പതിമൂന്നോ പതിനാലോ വയസ്സുള്ള ഗുകേഷിനോടു കളിച്ചു തോൽക്കുകയും ചെയ്തു.’– ചിരിച്ചുകൊണ്ട്  ഐറീൻ  പറഞ്ഞു.

English Summary:

Irene Sukandar: "Indian chess players have a knack for tactical play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com