ADVERTISEMENT

കോഴിക്കോട് ∙ സെൻട്രൽ ഏഷ്യൻ ക്ലബ് വോളിബോൾ കിരീടം ചൂടി കാലിക്കറ്റ് ഹീറോസ്. ആതിഥേയരായ നേപ്പാളിൽ നിന്നുള്ള  ഹെൽപ് നേപ്പാൾ സ്പോർട്സ് ക്ലബ്ബിനെ 3–1നാണ് കാലിക്കറ്റ് ഹീറോസ് ഫൈനലിൽ തോൽപിച്ചത്.   ആദ്യ സെറ്റ് 25–21ന് കാലിക്കറ്റ് നേടിയപ്പോൾ അടുത്ത സെറ്റ് 26–24ന് നേപ്പാൾ ക്ലബ് നേടി. പിന്നീടുള്ള രണ്ടു സെറ്റുകൾ 25–14, 25–17 എന്നീ സ്കോറുകളിൽ സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ് വിജയമുറപ്പിച്ചു. 

ടൂർണമെന്റിന്റെ ആദ്യറൗണ്ടിൽ ഇതേ എതിരാളികളോട് കാലിക്കറ്റ്് പരാജയപ്പെട്ടിരുന്നു. പ്രൈം വോളി ലീഗ് സീസൺ മൂന്നിലെ ചാംപ്യൻമാരെന്ന നിലയിലാണ് കാലിക്കറ്റ് ഹീറോസ് സെൻട്രൽ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പിൽ കളിക്കാനിറങ്ങിയത്. നേപ്പാൾ, ഇന്ത്യ, ഇറാൻ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് മത്സരിക്കാനിറങ്ങിയത്. തമിഴ്നാട് താരം മോഹൻ ഉക്രപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശീലകൻ കാർത്തിക് കുമാറാണ്.

English Summary:

Asian Club Volleyball Championship: Calicut Heroes emerged victorious in the Asian Club Volleyball Championship, defeating Help Nepal Sports Club in a thrilling final match. The team, led by Mohan Ukkrapandian and coached by Karthik Kumar, previously won the Prime Volleyball League and overcame an earlier defeat in the tournament to secure the championship title.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com