ദേശീയ ഹാൻഡ്‌ബോളിൽ കേരളത്തിനു രണ്ടാം വിജയം, കുതിപ്പു തുടരുന്നു
Mail This Article
ചങ്ങനാശേരി∙ സീനിയർ പുരുഷവിഭാഗം ദേശീയ ഹാൻഡ്‌ബോളിൽ ചത്തീസ്ഗഡിനെ തോൽപിച്ച് കേരളം. വാശിയേറിയ ലീഗ് മത്സരത്തിൽ കേരളം 26നെതിരെ 28 ഗോളുകൾക്കാണു വിജയിച്ചത്. ചാംപ്യൻഷിപ്പിൽ ഇത് കേരളത്തിന്റെ രണ്ടാം വിജയമാണ്. ഈ വിജയത്തോടെ കേരളം പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ കേരളം ജമ്മു കശ്മീരിനെ നേരിടും.
മറ്റു മത്സരങ്ങളിൽ ദാമൻ ദിയൂ, ഹിമാചൽ പ്രദേശിനെ 23ന് എതിരെ 30 ഗോളുകൾക്കും കർണാടക ഉത്തർപ്രദേശിനെ 31ന് എതിരെ 34ഗോളുകൾക്കും ചണ്ഡീഗഡ് 29ന് എതിരെ 32 ഗോളുകൾക്ക് തമിഴ്നാടിനെയും രാജസ്ഥാൻ 38ന് എതിരെ 21 ഗോളുകൾക്കു മണിപ്പൂരിനെയും സർവീസസ് 29ന് എതിരെ 33 ഗോളുകൾക്ക് ജാർഖണ്ഡിനെയും റെയിൽവേസ് 17ന് എതിരെ 27ഗോളുകൾക്ക് ആന്ധ്രപ്രദേശിനെയും ബംഗാൾ 26ന് എതിരെ 29 ഗോളുകൾക്ക് ഹരിയാനയെയും പരാജയപ്പെടുത്തി. 29നാണു ഫൈനല്‍.