ADVERTISEMENT

ന്യൂഡൽഹി ∙ ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം അർജുൻ എരിഗെയ്സി. ലോക ചാംപ്യൻ ഡി.ഗുകേഷ് അഞ്ചാം സ്ഥാനത്തുണ്ട്. ഇപ്പോൾ മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിലും വിശ്വനാഥൻ ആനന്ദ് 10–ാം സ്ഥാനത്തുണ്ട്. നോർവേയുടെ മാഗ്‌നസ് കാൾസൻ, അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. വനിതകളിൽ ചൈനയുടെ ലോക ചാംപ്യൻ ഹൂ യിഫാനാണ് ഒന്നാം റാങ്കിൽ. ആറാമതുള്ള കൊനേരു ഹംപിയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ. ദിവ്യ ദേശ്മുഖ് (14), ഡി.ഹരിക (16), ആർ.വൈശാലി (19) എന്നിവർ പിന്നിലുണ്ട്.

English Summary:

Arjun Erigaisi maintains his impressive fourth position in the new FIDE world chess rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com