ADVERTISEMENT

ന്യൂയോർക്ക് ∙ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് വെങ്കലം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷു ജിനറെ തോൽപിച്ച വൈശാലി സെമിയിൽ ചൈനയുടെ തന്നെ ജു വെൻജുനു മുന്നിലാണ് പരാജയപ്പെട്ടത്. ജു വെൻജുൻ തന്നെയാണ് ചാംപ്യനായത്. ചൈനീസ് താരങ്ങൾ ആധിപത്യം പുലർത്തിയ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ സഹതാരം ലെയ് ടിങ്ജിയെയാണ് ജു തോൽപിച്ചത്.

നേരത്തേ റാപ്പിഡ് ചാംപ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം കൊനേരു ഹംപി ചാംപ്യനായിരുന്നു.കഴിഞ്ഞ ചെസ് ഒളിംപ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന ഇരുപത്തിമൂന്നുകാരി വൈശാലി 2020ൽ ഫിഡെ ഓൺലൈൻ ഒളിംപ്യാഡിൽ സ്വർണം നേടിയ ടീമിലുമുണ്ടായിരുന്നു. 2012ലും 2015ലും ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും ജേതാവായി. ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ സഹോദരനാണ്.

English Summary:

World Blitz Chess: Indian Grandmaster Vaishali wins bronze at the World Blitz Chess Championship, losing to Ju Wenjun in the semi-final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com