കാൾസന് കല്യാണം!
Mail This Article
×
ഓസ്‌ലോ ∙ ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനും സുഹൃത്ത് എല വിക്ടോറിയ മലോണും വിവാഹിതരായി. ശനിയാഴ്ച ഓസ്‌ലോയിലെ പ്രസിദ്ധമായ ഹോമൻകോളൻ ചാപ്പലിലായിരുന്നു വിവാഹച്ചടങ്ങ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നെറ്റ്ഫ്ലിക്സ് സംഘം ചിത്രീകരിച്ചതായാണ് റിപ്പോർട്ട്. സംപ്രേഷണം വൈകാതെയുണ്ടാകും.
എല മലോണുമായുള്ള സൗഹൃദം ജർമനിയിൽ കഴിഞ്ഞ വർഷം നടന്ന ഫ്രീസ്റ്റൈൽ ചെസ് ചാലഞ്ചർ ചാംപ്യൻഷിപ്പിനിടെയാണ് കാൾസൻ പുറംലോകത്തെ അറിയിച്ചത്. മുപ്പത്തിനാലുകാരനായ കാൾസന്റെ ചെസ് മത്സരങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ഇരുപത്തിയാറുകാരി എല.
English Summary:
Carlsen's Wedding: Chess champion Magnus Carlsen married his girlfriend Eli Victoria Mallon in a private ceremony at Homankol Church in Oslo.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.