ദേശീയ അത്‍ലറ്റിക്സ് ഫെഡറേഷന് പുതിയ ഭാരവാഹികൾ; ബഹാദൂർ സിങ് സാഗൂ പ്രസിഡന്റ്
Mail This Article
×
ചണ്ഡിഗഡ് ∙ മുൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ബഹാദൂർ സിങ് സാഗൂ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രസിഡന്റ്. കഴിഞ്ഞ 12 വർഷം എഎഫ്ഐ പ്രസിഡന്റായിരുന്ന ആദിൽ സുമരിവാലയുടെ പിൻഗാമിയായാണ് അൻപത്തൊന്നുകാരൻ ബഹാദൂർ സിങ് ചുമതലയേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹാദൂർ സിങ് മാത്രമാണ് പത്രിക സമർപ്പിച്ചിരുന്നത്.
2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ഷോട്പുട്ടിൽ സ്വർണം നേടിയ ബഹാദൂർ 2000, 2004 ഒളിംപിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. പത്മശ്രീ ജേതാവാണ്. ഡൽഹിയിൽ നിന്നുള്ള സന്ദീപ് മേത്തയാണ് എഎഫ്ഐ സെക്രട്ടറി. അഞ്ജു ബോബി ജോർജ് സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. മുൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജ്യോതിർമയി സിക്ദറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
English Summary:
Bahadur Singh Sagoo: New president of the Athletics Federation of India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.