ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ. തായ്‌ലൻഡ് താരങ്ങളായ ഒർനിച്ച–സുകിറ്റ എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത് (21–10,21–10). പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ മത്സരം കോർട്ടിന്റെ മേൽക്കൂരയിലെ ചോർച്ചയെത്തുടർന്ന് മാറ്റിവച്ചു. കാനഡയുടെ ബ്രയാൻ യാങ്ങിനെതിരെ പ്രണോയ് 21–12, 6–3 എന്ന നിലയിൽ മുന്നിൽ നിൽക്കവേയാണ് അക്സിയാറ്റ അരീന ചോർന്നൊലിച്ചത്. ഒരു മണിക്കൂറിനു ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും വീണ്ടും ചോർച്ചയുണ്ടായി. ഈ സമയത്ത് രണ്ടാം സെറ്റിൽ യാങ് 11–9നു മുന്നിലായിരുന്നു. 21–12, 11–9 എന്ന സ്കോറിൽ മത്സരം ഇന്നു തുടരും.

English Summary:

Malaysia Open: Treesa Jolly and Gayatri Gopichand secured their spot in the pre-quarterfinals of the women's doubles event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com