ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ക്വാർട്ടറിൽ. മലേഷ്യൻ സഖ്യമായ അസ്രിൻ അയ്യൂബ്–‍ഡബ്ല്യു.കെ.ടാൻ എന്നിവരെയാണ് ഏഴാം സീഡായ ഇന്ത്യൻ താരങ്ങൾ തോൽപിച്ചത് (21–15, 21–15). എന്നാൽ മറ്റൊരു വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾക്കു പ്രീക്വാർട്ടറിനപ്പുറം മുന്നേറാനായില്ല. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് ചൈനീസ് താരം ലി ഷി ഫെങ്ങിനു മുന്നിൽ കീഴടങ്ങി (21–8, 15–21, 23–21). വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യവും പുറത്തായി. വനിതാ സിംഗിൾസിൽ മാളവിക ബൻസോദിനും മുന്നേറാനായില്ല.

English Summary:

Satwik Sairaj Rankireddy and Chirag Shetty advance to the Malaysia Open quarterfinals in men's doubles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com