ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ ആദ്യ റൗണ്ടിലെ ആവേശപോരാട്ടത്തിൽ മൂന്നാം സീഡ് സ്റ്റെഫാനസ് സ്റ്റിസിപാസിനു ജയം. മുൻ ലോക ഒന്നാംനമ്പർ താരം ബ്രിട്ടന്റെ ആൻഡി മറയെ 5 മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് സ്റ്റിസിപാസ് കീഴടക്കിയത് (2-6 7-6 3-6 6-3 6-4).

രണ്ടാം സീ‍ഡ് ഡാനിൽ മെദ്‍വദേവ് ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്കെറ്റിനെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തി. (6-4 6-3 6-1).വനിതകളിൽ നിലവിലെ ചാംപ്യൻ ജപ്പാന്റെ നവോമി ഒസാക കുതിപ്പ് തുടങ്ങി. ചെക്ക് റിപ്പബ്ലിക്കിന്റെ മരിയ ബുവുസ്കോവയെയാണ് ഒസാക്ക ആദ്യ റൗണ്ടിൽ (6-4 6-1) തോൽപിച്ചത്. രണ്ടാം സീഡ് അരീന സബലേങ്ക നീന സെറ്റാനോവിച്ചിനോട് (6-4 6-7 6-0) പൊരുതി ജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com