യുഎസ് ഓപ്പൺ ടെന്നിസ്: സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ
Mail This Article
ന്യൂയോർക്ക് ∙ ലോക 3–ാം നമ്പർ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ 3–ാം റൗണ്ടിലെത്തി. ഫ്രാൻസിന്റെ അഡ്രിയൻ മനരിനോയെ തോൽപിച്ചാണു ഗ്രീക്ക് താരത്തിന്റെ മുന്നേറ്റം. സ്കോർ: 6–3, 6–4, 6–7, 6–0. ഈ വർഷം 50 വിജയം പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും സിറ്റ്സിപാസ് സ്വന്തമാക്കി.
ജർമനിയുടെ ഡൊമിനിക് കോഫറെ തോൽപിച്ച് (6–4, 6–1, 6–2) റഷ്യയുടെ ഡാനിൽ മെദ്‌വദേവും 3–ാം റൗണ്ടിലെത്തി. വനിതകളിൽ യുഎസിന്റെ കോക്കോ ഗോഫിനെ മുൻ ചാംപ്യനും നാട്ടുകാരിയുമായ സ്ലോൻ സ്റ്റീവൻസ് 2–ാം റൗണ്ടിൽ തോൽപിച്ചു. 6–4, 6–2. ലോക 2–ാം നമ്പർ ബെലാറൂസിന്റെ അരിന സബലങ്ക, സിമോണ ഹാലെപ്, എലേന സ്വിറ്റോലിന എന്നിവരും 2–ാം റൗണ്ടിലെത്തി. മോശം കാലാവസ്ഥമൂലം കഴിഞ്ഞ ദിവസത്തെ പല മത്സരങ്ങളും മാറ്റിവച്ചു.
English Summary: US Open: Stefanos Tsitsipas into Third Round