സിറ്റ്സിപാസ് പുറത്ത്; ഒസാകയ്ക്കു ബ്രേക്ക്
Mail This Article
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ 2 വമ്പൻ അട്ടിമറികൾ. പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ 3–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ സ്പെയിനിന്റെ പത്തൊൻപതുകാരൻ കാർലോസ് അൽകാറസ് വീഴ്ത്തി (6–3,4–6,7–6,0–6,7–6). വനിതകളിൽ വനിതകളിൽ കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനോടു തോറ്റ് 3–ാം സീഡ് ജപ്പാന്റെ നവോമി ഒസാകയും പുറത്തായി (5–7,7–6,6–4). പിന്നാലെ ടെന്നിസിൽ നിന്നു തൽക്കാലം ഇടവേള എടുക്കുന്നതായി ഒസാക പ്രഖ്യാപിച്ചു. വനിതകളിൽ ഗാർബൈൻ മുഗുരുസ, സിമോണ ഹാലെപ്, ആഞ്ചെലിക് കെർബർ എന്നിവരും പുരുഷൻമാരിൽ ആന്ദ്രെ റുബ്‌ലേവ്, ഡിയേഗോ ഷ്വാർട്സ്മാൻ എന്നിവരും 3–ാം റൗണ്ട് കടന്നു.
സാനിയ – രാജീവ് സഖ്യം പുറത്ത്
ഇന്ത്യയുടെ സാനിയ മിർസയും യുഎസ് താരം രാജീവ് റാമും ചേർന്ന ഡബിൾസ് ടീം മിക്സ്ഡ് ഡബിൾസിന്റെ ആദ്യറൗണ്ടിൽത്തന്നെ തോറ്റു പുറത്ത്. യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയും ഓസ്ട്രേലിയയുടെ മാക്സ് പർസലും ചേർന്ന ടീമാണ് ഇവരെ കീഴടക്കിയത്.
English Summary: US Open: Stefanos Tsitsipas knocked out