ഓസ്ട്രേലിയൻ ഓപ്പൺ: ഒസാക, അൽകാരാസ് പിൻമാറി
Mail This Article
മെൽബൺ ∙ 16ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്നു പ്രമുഖ താരങ്ങളുടെ പിൻമാറ്റം. 2 തവണ വനിതാ ചാംപ്യനായ ജപ്പാന്റെ നവോമി ഒസാകയും മുൻ ലോക ഒന്നാം നമ്പർ പുരുഷ താരം സ്പെയിനിന്റെ കാർലോസ് അൽകാരാസും ഇത്തവണ മത്സരിക്കുന്നില്ല. കാൽക്കുഴയിലെ പരുക്ക് കാരണമാണ് അൽകാരാസ് വിട്ടുനിൽക്കുന്നത്. എന്നാൽ ഓസാകയുടെ പിൻമാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇരുപത്തഞ്ചുകാരിയായ ഒസാക കഴിഞ്ഞവർഷം സെപ്റ്റംബറിനുശേഷം ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടില്ല. റാങ്കിങ്ങിൽ 47–ാം സ്ഥാനത്തേക്കു താഴുകയും ചെയ്തു.യുഎസിന്റെ വീനസ് വില്യംസും റുമേനിയൻ താരം സിമോണ ഹാലെപ്പും പരുക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിൽനിന്നു നേരത്തേ തന്നെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
English Summary: Naomi Osaka out of Australian Open in latest high-profile withdrawal after Carlos Alcaraz