ADVERTISEMENT

പാരിസ് ∙ റഷ്യയുടെ യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ മൗനം പാലിച്ച ബെലാറൂസ് ടെന്നിസ് താരം അരീന സബലേങ്ക ഒടുവിൽ നിലപാട് വ്യക്തമാക്കി; യുദ്ധത്തെ ഞാൻ അനുകൂലിക്കുന്നില്ല. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയുടെ ഇപ്പോഴത്തെ നിലപാടുകളെ പിന്തുണയ്ക്കുന്നുമില്ല. എന്റെ രാജ്യം ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നതു കാണാൻ ആഗ്രഹമില്ല– ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനൽ വിജയത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ സബലേങ്ക പറഞ്ഞു.

യുക്രെയ്ൻ വിഷയത്തിൽ ഇതുവരെ മൗനം പാലിച്ച സബലേങ്ക ഇത്തവണ ഫ്രഞ്ച് ഓപ്പണിനിടെ 2 തവണ പത്രസമ്മേളനം ബഹിഷ്കരിച്ചിരുന്നു. യുദ്ധത്തിനെതിരെ നിലപാട് പ്രഖ്യാപിക്കാത്തതിനാൽ പാരിസിൽ 2 യുക്രെയ്ൻ താരങ്ങൾ മത്സരശേഷം സബലേങ്കയുമായി ഹസ്തദാനം നടത്താനും വിസമ്മതിച്ചിരുന്നു.

English Summary: Belarus' Aryna Sabalenka breaks silence on Ukraine war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com