വീനസിനും സ്വിറ്റോലിനയ്ക്കും വിമ്പിൾഡനിൽ വൈൽഡ് കാർഡ്
Mail This Article
×
ലണ്ടൻ ∙ യുഎസ് വെറ്ററൻ താരം വീനസ് വില്യംസ്, മുൻ ലോക മൂന്നാം നമ്പർ താരം എലീന സ്വിറ്റോലിന എന്നിവർക്കു വൈൽഡ് കാർഡ് എൻട്രി നൽകിയതായി വിമ്പിൾഡൻ ടെന്നിസ് അധികൃതർ അറിയിച്ചു. നാൽപത്തിമൂന്നുകാരിയായ വീനസ് വില്യംസ് നിലവിൽ ലോകറാങ്കിങ്ങിൽ 697–ാം സ്ഥാനത്താണ്. ബർമിങ്ങാം ക്ലാസിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന വീനസ് ആദ്യമത്സരം ജയിച്ച് പ്രീക്വാർട്ടറിലെത്തുകയും ചെയ്തു.
യുക്രെയ്ൻ താരമായ സ്വിറ്റോലിന പ്രസവ അവധിക്കു ശേഷം പങ്കെടുത്ത ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്നു. ജൂലൈ മൂന്നിനാണ് വിമ്പിൾഡൻ ടെന്നിസിനു തുടക്കം.
English Summary: Wild card at Wimbledon for Venus and Svitolina
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.