ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയായി. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയതായും അഡീറ റിവർ ഒഹാനിയൻ എന്നാണ് കുഞ്ഞിന്റെ പേരെന്നും നാൽപത്തിയൊന്നുകാരിയായ സെറീന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. 2017ലാണ് സെറീനയ്ക്കും ഭർത്താവ് അലക്സ് ഒഹാനിയനും ആദ്യത്തെ കുഞ്ഞ് ഒളിംപ്യ ജനിക്കുന്നത്. 23 തവണ വനിതാ സിംഗിൾസ് ഗ്രാൻസ്‌ലാം കിരീടം നേടിയ സെറീന കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.

English Summary: Serena Williams, Alexis Ohanian welcome second child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com