അൽകാരസ് മുന്നോട്ട്: മെദ്‌വദേവും സബലേങ്കയും യുഎസ് ഓപ്പൺ നാലാംറൗണ്ടിൽ
Mail This Article
ന്യൂയോർക്ക് ∙ ഒന്നാംസീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ടെന്നിസിന്റെ നാലാം റൗണ്ടിൽ. ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യൻ അൽകാരസിന്റെ മുന്നേറ്റം (6-2, 6-3, 4-6, 6-3). അർജന്റീനയുടെ സെബാസ്റ്റ്യൻ ബൈസിനെ തോൽപിച്ച് (6-2, 6-3, 4-6, 6-3) മൂന്നാം സീഡ് ഡാനിൽ മേദ്‌വദേവും നാലാം റൗണ്ടിലെത്തി.
12–ാം സീഡ് അലക്സാണ്ടർ സ്വരേവ് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ മറികടന്നു. ആറാം സീഡ് ജാനിക് സിന്നർ മുൻ ചാംപ്യൻ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തി. എട്ടാം സീഡ് ആന്ദ്രേ റുബലേവും ജയത്തോടെ നാലാം റൗണ്ടിലെത്തി. സീഡിങ് ഇല്ലാതെ മത്സരിക്കുന്ന ഇറ്റാലിയൻ താരം മാറ്റിയോ അർമാൻഡി ബ്രിട്ടന്റെ കാമറൂൺ നോറിയെ (6-3, 6-4, 6-3) അട്ടിമറിച്ചു.
വനിതകളുടെ മൂന്നാംറൗണ്ടിൽ രണ്ടാം സീഡ് അരീന സബലേങ്ക ഫ്രാൻസിന്റെ ക്ലാര ബ്യൂറെലിനെ (6-1, 6-1) അനായാസം തോൽപിച്ചു. തുനീസിയൻ താരം ഓൻസ് ജാബർ ചെക്ക് റിപ്പബ്ലിക്കിന്റെ മരിയ ബുച്ചോവയെ മറികടന്നു( 5-7 7-6, 6-3). മൂന്നാം സീഡ് ജെസീക്ക പെഗുല, ബ്രിട്ടന്റെ മാഡിൻ കീസ് എന്നിവരും നാലാംറൗണ്ടിലെത്തി.
English Summary : Daniil Medvedev and Aryna sabalenka enters US Open fourth round